21/12/2007
പകലുറക്കകിനാവ്
ഇവിടെ ഞാന്‍ തനിച്ചാണ് …
ഈ പാറയില്‍
ഞാന്‍ വെറുതെ ഇരുന്നതാണ്
വിജനമായ പൊടിപറക്കുന്ന
ചെമ്മണ്‍ വഴിയുടെ
ഓരത്ത് തണല്‍ വിരിക്കുന്ന
പൂമരത്തിനു ചുവട്ടിലെ പാറക്കല്ലില്‍ ……
എന്നെ തലോടുവാന്‍ വന്ന പോലൊരു തെന്നല്‍
വെറുതെ തോന്നിയതാവാം…
എങ്കിലും അറിയാതെ കണ്ണിമകള്‍ അടഞ്ഞിരിന്നു.
ആരോ കൈപിടിച്ചുകൊണ്ടു മുന്നില്‍ നടന്നു.
വ്യക്തമല്ല എങ്കിലും
നരച്ച മുടികളും കുറ്റിതാടിരോമങ്ങളും കയ്യിലൊരു വടിയും…
ഭയം തോന്നിയില്ല ഒട്ടും..
അകലെ ഒരു പാറമുകളില്‍
എന്നെ തനിച്ചാക്കി പോകുന്നു…
അയാള്‍ എന്തോ പിറുപിറുത്തു.
വെറ്റിലക്കറ പിടിച്ച പല്ലുക്കാട്ടിചിരിച്ചു
ഞാനും ചിരിച്ചു
പിന്നെ അയാള്‍ തിരിഞ്ഞു നടന്നു.
അപ്പോഴും ആ കാറ്റു വീശി..
അയാളുടെ മുടിയിഴകള്‍ ഇളകിയാടി..
എനിക്കു ഭയം വന്നിരുന്നു
ഞാന്‍ കൂവിവിളിച്ചിരിക്കണം..
ഓടുവാന്‍ എന്റെ കാലുകള്‍ക്കു ബലവുമില്ല
കാല്‍തെറ്റി ഞാന്‍ താഴേക്കുവീഴുന്നതും
പാറക്കല്‍ പൊട്ടിതകര്‍ന്നു എവിടെയോ തട്ടിത്തെറിക്കുന്നതും
വീണ്ടും അലറിവിളിച്ചതും...
ആ തെന്നല്‍ വീണ്ടും സാന്ത്വനമായ് വന്നതും
ആ പൂമരത്തിനുചുവട്ടില്‍
ആകാശം നോക്കി ഞാന്‍ അപ്പോഴും …
പരതി ഞാന്‍ ആ വ്യദ്ദനെ ചുറ്റിലും
ആ വഴി അപ്പോഴും വിജനമായിരുന്നു…
ഞാനും ഒരു വഴിപോക്കനായി..
ഇവിടെ ഈ പാറയില്‍
ഞാന്‍ വെറുതെ ഇരുന്നതാണ്
സജീവന്‍ ( 21/12/2007)
Thursday, December 27, 2007
Subscribe to:
Post Comments (Atom)
3 comments:
എങ്ങനെ ഇരുന്നാലും പുലി പിടിക്കാതെ നോക്കിയാല്‍ നല്ല്താ
:)
ആശംസകള്‍ .. കൂടുതല്‍ കൂടുതല്‍ എഴൂതുക
Saj
Post a Comment