Sunday, July 24, 2016

Sunday, July 24, 2016

അവസാനം
അന്നും പതിവു പോലെ ചേച്ചിയെ തന്നെ അമ്മ മുടി കോതിയൊതുക്കുവാൻ വിളിച്ചു. തൊട്ടടത്തു നിന്ന എന്നെ വിളിക്കാതെ ചേച്ചിയെ വിളിച്ചിരുത്തിയ അമർഷം എന്റെ മനസിൽ പുകഞ്ഞു .അതു ചെറുതായി മുഖത്തും തെളിഞ്ഞു. ഞാൻ എന്തൊക്കൊയൊ പിറുപിറുത്തു. അച്‌ഛൻ കയ്യിൽ പ്രഭാതഭക്ഷണവുമായി ആ മുറിയിലേക്കു വന്നു.
ഞാൻ മുഖം തിരിച്ചു നിൽക്കുകയായിരുന്നു. ചെറിയ കാറ്റു എന്റെ മുടിയിഴകൾ തഴുകി ജന്നൽ വഴി വരുന്നുന്നുണ്ടായിരുന്നു. ഞാൻ മുടി പതുക്കെ ഒതുക്കി.. കാറ്റു വീണ്ടും പതുക്കെ തലോടുവാൻ തുടങ്ങി. അച്ഛ്ൻ എന്റെ മുഖം ശ്രദ്ധിക്കുന്നണ്ടായിരുന്നുചെറിയ പരിഭവങ്ങൾ അച്ഛ്ൻ പെട്ടെന്ന് തന്നെ അറിയുമായിരുന്നു.ഞാൻ പുറത്തേക്കുതന്നെ നോക്കിനിന്നു.
എന്താ നിന്റെ പരിഭവം? .. എന്തു പറ്റി. അച്ഛന്റെ  വാക്കുകൾ എന്റെ മനസ്സിനെ വീണ്ടും അകത്തേക്കു തിരിച്ചു.
അമ്മ അപ്പഴും ചേച്ചിയുടെ മുടിയിൽ എണ്ണ തേച്ച് ഒതുക്കുന്നുണ്ടായിരുന്നു. എനിക്കു സങ്കടം വന്നു.
എപ്പഴും ചേച്ചിയെ  ആദ്യം അമ്മ എണ്ണ തേപ്പിക്കും. ഞാൻ എപ്പഴും രണ്ടാമതു തന്നെ . എന്റെ മനസ്സു പുകഞ്ഞു. കണ്ണിൽ ചെറിയ നീറ്റൽ അനുഭവപെട്ടു തുടങ്ങി. രണ്ടു നീർകണങ്ങൾ കവിളിലൂടെ വീണുടഞ്ഞു. കൈകൾകൊണ്ടതിനെ മെല്ലെ തുടച്ചു. അമ്മയുടെ കോപം കണ്ണുകളിലൂടെ എന്നിലേക്കു തുളഞ്ഞുകയറി. അമ്മയുടെ നോട്ടം എനിക്കു സഹിക്കാൻ പറ്റുന്നില്ലായിരുന്നു.
ഞാൻ എന്തോ പറയുന്നതിനുമുൻപു  അച്ഛൻ ഇടപെട്ടു.
            അതു ശരിയാ.. എപ്പ്ഴും അങ്ങിനെ ചെയ്യാൻ പാടില്ല. ..അമ്മ അച്ഛനെ രൂക്ഷമായൊന്നു നോക്കി.. അച്ഛൻ അതു നോക്കതെ ഉപ്പുമാവു കഴിക്കുകയായിരുന്നു.
എനിക്കു വല്ലാത്ത ആശ്വാസം തോന്നി. ഞാൻ അച്ഛനെ നോക്കി. കയ്യിലെ ഉപ്പുമാവു തിന്നുകൊണ്ടു അച്ഛൻ എന്തോ ചിന്തിക്കുന്നുണ്ടെന്നു എനിക്കു തോന്നി. ഒരു ചെറു പുഞ്ചിരിയിൽ അച്ഛൻ എന്നെ നോക്കി. എന്റെ മനസിലെ പകയുടെ ശക്തി കുറഞ്ഞു. കൊഞ്ചിക്കൊണ്ടു അച്ഛനു അടുത്തേക്കു ഞാൻ ചെന്നു. എന്തോ പറയാൻ വന്നെങ്കിലും ശബ്ദം പുറത്തുവന്നില്ല. പിന്നെ പറഞ്ഞു
എപ്പഴും അങ്ങിനെ തന്ന്യാ അമ്മഞാൻ എപ്പഴും പിന്നിലാണു. അല്ലെ ?? എന്റെ ചോദ്യം അച്ഛൻ കേട്ടു.
അല്ലടാ... അച്ഛന്റെ സ്വതസിദ്ധശൈലിയിൽ അച്ഛൻ പുഞ്ചിരിയിൽ പൊതിഞ്ഞ മറുപടി വന്നു.
സ്നേഹം കൂടുമ്പോൾ അച്ഛൻ ടാ എന്നു ചേർത്തു വിളിക്കും...
നിന്നൊടുള്ള സ്നേഹം ചിലപ്പോൾ നിനക്കു തോന്നുന്നതുപോലെയല്ല.. വേറെയും ഒരു കുട്ടി ഉണ്ടെങ്കിൽ  ആ കുട്ടിയുടെ കാര്യം നോക്കു..
ആഫ്രിക്കയിൽ എത്ര കുട്ടികൾക്കു ഈ വിധം സൌകര്യം ഉണ്ടു എന്നു ചിന്തിക്കൂ.. അവിടത്തെ കുട്ടികളുടെ കാര്യം ഓർത്തുനോക്കൂ..
അച്ഛൻ ഒരു ബന്ധവുമില്ലാത്ത കാര്യം പറഞ്ഞപ്പോൾ എന്റെ എല്ലാ പ്രതീക്ഷയും പോയി. അമ്മ അപ്പോൾ എണ്ണിപറക്കൽ തുടങ്ങിയിരുന്നു. അതാണു ഏറ്റവും ബോറടിക്കൽ . എനിക്കും ചേച്ചിക്കും , ചിലപ്പോൾ അച്ഛനും സഹിക്കാൻ കഴിയില്ല... തിരിച്ചു പറയുന്നതിൽ ഏറ്റവും മുൻപിൽ ഞാനാണു. ചേച്ചി പിന്നിലല്ല എങ്കിലും  അമ്മയുടെ കോപം പേടിച്ചു കുറക്കും എന്നു മാത്രംഅച്ഛൻ ആ സിറ്റുവേഷൻ ഒഴിവാക്കി പോകും.. വെറുതെ എനെർജി കളയണ്ടാ എന്നാണു അച്ഛന്റെ പക്ഷംആ പതിവു കാഴ്ച്ച ഇന്നും കണ്ടുഅച്ഛൻ ഉപ്പുമാവുപാത്രവുമെടുത്തു പുറത്തെ മുറിയിലേക്കു പോയി. അവിടെയിരുന്നു രാമയണം കേട്ടുകൊണ്ടു ഭക്ഷണം കഴിച്ചു.
ചെറിയ കാറ്റു കൊണ്ടു മുറ്റത്തെ മാവിൻ ചില്ലകൾ ഇളകിയാടുന്നതു ഞാൻ കാണുന്നുണ്ടായിരുന്നു. ഞാൻ അവിടേക്കു നോക്കി വെറുതെ നിന്നു. മനസിനു കുറച്ചു ശാന്തി വേണം എന്നു തോന്നി..
മോളേ.... , അച്ഛന്റെ വിളി വീണ്ടും എന്നെ ജന്നാലയിൽ നിന്നും പിന്തിരിപ്പിച്ചു. ഒപ്പം എന്റെ വേണ്ടാത്ത ചിന്തകളും.. അതെ എനിക്കും ആവശ്യം ഇല്ലത്ത കുശുമ്പു ചിന്തകൾ ധാരാളം മനസ്സിൽ വരും. ടീനേജിന്റെ യെന്നാ അമ്മയോട് അമ്മാമ പറഞ്ഞത് ടീച്ചറും പറഞ്ഞു സ്കൂളിൽ നിന്ന്. പാരെന്റ് ടീച്ചെർ മീറ്റിങ്ങിനു വന്നപ്പോൾ കൌൻസിലിങ്ങിന്റെ ടീച്ചർ അമ്മയെ കണ്ടിരുന്നു.. അച്ഛൻ എന്റെ ചിന്തകൾ അതേപടി പറയുമ്പോൾ എങ്ങിനെ ഇതു അച്ഛൻ മനസ്സിലാക്കി എന്നു തോന്നും.. എങ്കിലും തർക്കിച്ചു നിൽക്കും. അപ്പോൾ അച്ഛൻ ചിരിക്കും. അച്ഛൻ പുഞ്ചിരിയിൽ പൊതിഞ്ഞ ആ ചിരി.. എല്ലാം അതിലുണ്ട്. പക്ഷേ ഇന്നെന്താവോ. ആവശ്യമില്ലാതെ ചേച്ചിക്കു ചീത്തകേൾപ്പിക്കാനുള്ള പാരയെകുറിച്ചാണ് ചിന്തിച്ചത്. കുസ്രുതി ഉള്ളിൽ വച്ചു ചോദിച്ചു എന്താ ..അച്ഛാ..,
അച്ഛൻ കാപ്പി കിടിക്കുകയായിരുന്നു. ഒരു ചെറിയ നോട്ടുപുസ്തകവും പേനയും തൊട്ടടുത്തുണ്ട്. ഈ പുസ്തകം ഇന്നലെ അച്ഛൻ കൊണ്ടുവന്നാതാണ്. ആരൊ കൊടുത്ത ഫ്രീ ബൂക്ക് ആണ് എന്നു പറഞ്ഞിരുന്നു.
നിന്റെ മനസ്സിൽ ഉണ്ടായ ഇന്നത്തെ ദു:ഖം , വിഷമം എല്ലാം എഴുതൂ ഇതിൽഒരു കഥ പോലെ. അച്ഛൻ സഹായിക്കാം.
എന്താ അച്ഛാ ഇതു... ഞാൻ പരിഭവം പറഞ്ഞു..  കൊഞ്ചിക്കൊണ്ടു ചോദിച്ചു... അച്ഛാ.. ഞാൻ ഇല്ല..
അച്ഛൻ വിട്ടില്ല.  എഴുതടാ മോനേ....
അച്ഛൻ അങ്ങിനെയാണ്. സ്നേഹത്തോടെ മോനെ എന്നു വിളിച്ചാൽ പരിഭവം പറയാൻ പോലും തോന്നില്ല. അവസാനം ഞാൻ പേനയെടുത്തു..
എന്റെ മനസ്സ് വിരൽത്തുംബിലൂടെ എന്തൊക്കെയൊ കോറിവരച്ചു. അവസാനം അമ്മയുടെ വിളി വന്നു. എത്ര നേരമായി ഞാൻ ഈ കുട്ടിക്കുവേണ്ടി കാത്തിരിക്കുന്നു. അവസാനം അവൾ വരില്ല.. പരിഭവം പറയും..
എനിക്കു തോന്നി, ഇതു ഇവിടെ അവസാനിപ്പിക്കാം.. അല്ലെങ്കിൽ അവസാനം അമ്മ എണ്ണിപറക്കൽ തുടങ്ങും.  അതെ അവസാനം എന്റെ എണ്ണ തേക്കുന്ന ഊഴം എത്തി...
ഈ കഥ ഇവിടെ അവസാനം........
ശുഭം..

( ശ്രീലയുടെ  ചിന്തകൾ എന്ന ഭാഗം.)