Sunday, February 19, 2023

തൊടിയിലെ തൊട്ടാവാടി

തൊടിയിലെ തൊട്ടാവാടി

============================

Sajeevan ( 19.02.2023)

============================

കാവിലെ ദേവിയെ തൊഴാൻ  ഇറങ്ങീതാണ്

തൊടിയിലൂടെ വേണം പോകാൻ .

ചെറിയ നടവഴിയിലേക്കു ഇറങ്ങി നടക്കുമ്പോൾ തൊട്ടാവാടി പൂത്തുനിൽക്കുന്നു.

തൊടിയിലെ തൊട്ടാവാടിയെ  ഒന്ന് തൊട്ടപ്പോൾ

പെട്ടെന്ന് തന്നെ നനുത്ത ഇലകൾ കൂമ്പി 

ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവേന അവൾ നിന്നു.

എനിക്ക് സങ്കടം തോന്നി. ഞാൻ കാരണമല്ലേ അവൾ !

വെറുതെ വേണ്ടിയിരുന്നില്ല എന്ന്. ഞാൻ കുനിഞ്ഞിരുന്നു തൊട്ടാവാടി പെണ്ണിനെ ഒന്ന് തലോടുവാൻ തുടങ്ങി. പെട്ടെന്നു കയ്യിൽ സൂചി കൊണ്ടുള്ള കുത്തു. ഞാൻ കൈ പിൻവലിച്ചു. നോക്കുമ്പോൾ ഒരു കുഞ്ഞു ചുവന്ന പൊട്ട് പെട്ടെന്ന് തന്നെ അത് കുറച്ചു വലുതായി വരുന്നത് ഞാൻ കണ്ടു. 

എനിക്ക് സങ്കടം വന്നു. തൊട്ടാവാടിയുടെ കുസൃതി. കുറുമ്പി പെണ്ണ്ഞാൻ മനസിൽ പറഞ്ഞു. കണ്ടില്ലേ , ഒന്നും അറിയാത്തവളെ പോലെ പാവം നടിച്ചു ഉറങ്ങിനിൽക്കുന്നതു . ഞാൻ പരിഭവം നടിച്ചു. 

ഞാൻ എന്റെ വിരൽ വായിലിട്ടു. ചോരതുള്ളിയുടെ രസം നുകർന്നു.

ഞാൻ നിന്നോട് പിണക്കമാ. ഞാൻ എഴുന്നേറ്റു നടന്നു. അപ്പഴാ രസം. 

എന്റെ പാട്ടുപാവാട അതാ തൊട്ടാവാടി പിടിച്ചു വലിക്കുന്നു. 

ഞാൻ തിരിഞ്ഞു നോക്കി. തൊട്ടാവാടി ചെടികളുടെ ഒരു ലോകം തന്നെ ഉണ്ട്. ചിലർ ഞാനൊന്നും അറിഞ്ഞില്ലേ നാരായണ എന്ന മട്ടിൽ ഉറങ്ങി നിൽക്കുന്നു. ഞാൻ തൊട്ട ചെടി എന്നെ നോക്കുന്ന പോലെ തോന്നി. ഞങ്ങളെ വിട്ടു പോകാന്നോ. എന്ന ഭാവം.   മറ്റുചിലർ എന്നെ തൊട്ട ഞാനും ഉറങ്ങും എന്ന ഭാവത്തിൽ. എനിക്ക് പാവം തോന്നി. പെട്ടെന്ന് തന്നെ ഞാൻ അവിടെ ഇരുന്നു.

ഞാൻ എന്റെ ഫോണെടുത്തു. അവരുടെ ഒരു ഫോട്ടോ എടുത്തു. പതുക്കെ അവരറിയാതെ ഞാൻ എന്റെ പാവാട അവരുടെ കൈവിരലുകളിൽ നിന്നും വിടുവിച്ചു. 

എന്തോ, എനിക്ക് അവരോടു വല്ലാത്ത  അനുകമ്പ തോന്നി. എന്തെങ്കിലും പകരം അവർക്കു ചെയ്യണം എന്ന് ഞാൻ വിചാരിച്ചു . എന്റെ ഫോണിൽ ഞാൻ വാട്ട് സ്  ആപ്  തുറന്നു. എന്റെ സ്റ്റാറ്റസ് എടുത്തു.

അതിൽ ഇങ്ങനെ കുറിച്ചു.

ഒരു കാലത്തു ഞാനും ഒരു തൊട്ടാവാടി പെണ്ണ് . നിന്നെ പോലെ. കുറച്ചു കുറുമ്പും ആരും കാണാതെ കാണിക്കുന്ന കുരുത്തക്കേടുകളും കൈനിറയെ. എന്നിട്ടും ആരെങ്കിലും കണ്ടാലോ. നിന്നെ പോലെ കണ്ണടച്ചു നിക്കും. ഒന്നും അറിയാത്ത പാവത്താൻ പോലെ. അവർ പോയി കുറെ കഴിഞ്ഞാൽ മെല്ലെ മിഴി തുറന്നു ചുറ്റിലും നോക്കും എന്നിട്ടുണ്ടല്ലോ. ആരും ഇല്ലാന്ന് ഉറപ്പായാൽ  പറയും "മുള്ളു ഉണ്ടായിട്ടും ഞാൻ എപ്പഴും തോറ്റു തരുന്നത്  ജയിക്കാൻ അറിയാഞ്ഞിട്ടല്ല ട്ടോ മറിച്ചു എന്നെ സ്നേഹിക്കുന്നവർ സന്തോഷിക്കട്ടെ എന്ന് കരുതീട്ടാ" . സ്റ്റാറ്റസ് പോസ്റ്റ് ചെയ്തപ്പോൾ എന്തിന്നില്ലാത്ത ആശ്വാസം. പിന്നെ തൊടിയിൽ നിന്നും ഓടി. അമ്മ ഉണ്ടാക്കി വെച്ച പുട്ടു എടുത്തു കഴിച്ചു. മുറിയിൽ ചെന്നപ്പോഴേക്കും അപ്പു സിന്റെ കമന്റ്. നിനകെന്താടി വട്ടാണോ. 

നീയും നിന്റെ യൊരു തൊടാട്ടാവാടിയും. ഞാനെന്റെ വിരലിൽ നോക്കി . ചുവന്ന പാട് പതിയെ മാഞ്ഞിരിക്കുന്നു. എങ്കിലും ചെറിയ ഒരു നീറ്റൽ ഉണ്ട്. 

ഞാൻ ചിരിച്ചു. ഊറിച്ചിരിച്ചു. പിന്നെ ഫോണിൽ നോക്കി ഇരുന്നു. 

=======================================

സജി വൻ

19.02.2023

No comments: