ഞാൻ മറന്നുപോയി…..
ഈ പുഴയെ…
ഈ മരങ്ങളെ….
ഈ മണലിനെ…
ഈ മനസ്സിനെ…
എന്റെ കൈയ്യിൽ കെട്ടിയ
ആദ്യത്തെ രാഖി,,,,
ചാർത്തിയ നനുത്ത കരങ്ങളെ…
ഇന്നീ. .. പുതുപായയിൽ…
കോടി പുതച്ചു…,
കത്തുന്ന ഓട്ടുവിളക്കിനു
മുന്നിൽ,
കരയുവാൻ പോലും മറന്നുപോയ..
പൊയ്മുഖങ്ങൾ…
നിന്നെ നോക്കി..
ഞാൻ ഒരു
നെടുവീർപ്പിട്ടോട്ടെ
..
കരയുവാൻ എനിക്ക്യവില്യ…
എന്റെ കണ്ണുനീർ
ആ ആശുപത്രി മുറിയിൽ..
നിന്റെ കരങ്ങൾ
എന്റെ കവിളിൽ. തളർച്ചയോടെ..
നിന്റെ കണ്ണിൽ നോക്കുവാനാവാതെ..
നിനക്കു തന്ന വാക്കു…
മറക്കുവാൻ ആവില്ല..
ഇല്ല…. കരയില്ല…
പോകുക., ഈ അഗ്നി ജ്വാലകൾ.
നിന്നെ വിഴുങ്ങട്ടെ…..
ഒരു പുഴയിൽ ഒരു നൂൽചാലിൽ..
ഒരു പിടി ചാരമായ് .. ഞാനും
വരാം..
ഒന്നും മറക്കാതെ…
ആ
രാഖിതൻ ശേഷിപ്പുമായ്……..
സജീവൻ വി ബി.
02.08.2012 ( രാഖി
-2012 )
No comments:
Post a Comment