പുഴ കാണുവാന്‍ മാത്രം……
മഴ വന്നപ്പോള്‍ പുഴ കാണാന്‍ പോയി
പുക വന്നതുകൊണ്ടു പുഴയെ കണ്ടില്ല
പുക കറുത്തതായിരിന്നു,
കറുത്ത പുക മാറിയപ്പോള്‍ പാലം കണ്ടു
വെള്ളം കണുവാന്‍ പാലത്തില്‍ ചെന്നു,
കലങ്ങിയ വെള്ളത്തില്‍ നിറയെ പൊടിപടലങ്ങല്‍
കണ്ട്പ്പോള്‍ സങ്കടം വന്നു. കണ്ണു നിറഞ്ഞു,
കണ്ണീറ് തെളിഞ്ഞതായിരുന്നു.
അതില്‍ പുകയുടെ മണമില്ലയിരുന്നു.
തിരിഞ്ഞപ്പോള്‍ ഒരു വ്യദ്ദന്‍….
കണ്ണില്‍ നിന്നു ചോര വരിന്നതുപോലെ തോന്നി..
കൈകുംബിളില്‍ വെള്ളം കോരിക്കുടിക്കുന്നു..
പുക വീണ്ടും വന്നു. കറുത്ത പുക
പുഴയെ കാണതായി. കലക്കവെള്ളം കുടിച്ച് വ്യദ്ദനും
കലക്കവെള്ളത്തില്‍ കരിയുടെ നിറം,
കറുത്തനിറം..
വെള്ളത്തിനുഴുകുവാന്‍ ഇടമില്ല
കറുത്ത പൊടിയുടെ
മരണത്തിന്റെ മണമുള്ള
വലിയ മണ്‍കൂനയെ
മറികടന്നു മരിച്ചുകൊണ്ടുഴുകുന്ന
ചെറിയ നീര്‍ച്ചാല്‍…
കവിളിലെ കണ്ണീര്‍ച്ചാലിനും
അപ്പോള്‍ കരിയുടെ നിറം
മരണത്തിന്റെ മണം……
ചോരയുടെയും…………..
ആ വിഷം കടിച്ചെടുത്തു
സ്വയം മരണം വരിച്ചെടുത്ത
ഒരു പകലിന്റെ പതനം ….
എങ്ങും ഇരുട്ടു മാത്രം
ഞാനും അപ്പൊള്‍ ഇരുട്ടിലായി
വെളുത്ത കുപ്പയമിട്ട അടുത്ത പകലിനായി
കാത്തിരുന്നു…
പുഴ കാണുവാന്‍ മാത്രം……
സജീവന്‍ വി ബി
24/02/2008
Monday, February 25, 2008
Subscribe to:
Post Comments (Atom)
1 comment:
കവിളിലെ കണ്ണീര്‍ച്ചാലിനും
അപ്പോള്‍ കരിയുടെ നിറം
മരണത്തിന്റെ മണം……
ചോരയുടെയും…………..
ആ വിഷം കടിച്ചെടുത്തു
സ്വയം മരണം വരിച്ചെടുത്ത
ഒരു പകലിന്റെ പതനം ….
എങ്ങും ഇരുട്ടു മാത്രം
ഞാനും അപ്പൊള്‍ ഇരുട്ടിലായി
വെളുത്ത കുപ്പയമിട്ട അടുത്ത പകലിനായി
കാത്തിരുന്നു…
loved those words...
keep up the gud wrk...
-Sini...
Post a Comment