Thursday, August 2, 2012


ഞാൻ മറന്നുപോയി..
ഈ പുഴയെ
ഈ മരങ്ങളെ.
ഈ മണലിനെ
ഈ മനസ്സിനെ
എന്റെ കൈയ്യിൽ കെട്ടിയ ആദ്യത്തെ രാഖി,,,,
ചാർത്തിയ  നനുത്ത കരങ്ങളെ
ഇന്നീ. .. പുതുപായയിൽ
കോടി പുതച്ചു,
കത്തുന്ന ഓട്ടുവിളക്കിനു മുന്നിൽ,
കരയുവാൻ പോലും മറന്നുപോയ..
പൊയ്മുഖങ്ങൾ
നിന്നെ നോക്കി..
ഞാൻ ഒരു
നെടുവീർപ്പിട്ടോട്ടെ ..
കരയുവാൻ എനിക്ക്യവില്യ
എന്റെ കണ്ണുനീർ
ആ ആശുപത്രി മുറിയിൽ..
നിന്റെ  കരങ്ങൾ
എന്റെ കവിളിൽ. തളർച്ചയോടെ..
നിന്റെ കണ്ണിൽ നോക്കുവാനാവാതെ..
നിനക്കു തന്ന വാക്കു
മറക്കുവാൻ ആവില്ല..
ഇല്ല. കരയില്ല
പോകുക., ഈ അഗ്നി ജ്വാലകൾ.
നിന്നെ വിഴുങ്ങട്ടെ..
ഒരു പുഴയിൽ ഒരു നൂൽചാലിൽ..
ഒരു പിടി ചാരമായ് .. ഞാനും വരാം..
ഒന്നും മറക്കാതെ
ആ രാഖിതൻ ശേഷിപ്പുമായ്……..

സജീവൻ വി ബി.
02.08.2012 ( രാഖി -2012 )