Thursday, December 27, 2007

Evide njaan veruthe erunnathaanu...

21/12/2007

പകലുറക്കകിനാവ്

ഇവിടെ ഞാന്‍ തനിച്ചാണ് …
ഈ പാറയില്‍
ഞാന്‍ വെറുതെ ഇരുന്നതാണ്
വിജനമായ പൊടിപറക്കുന്ന
ചെമ്മണ്‍ വഴിയുടെ
ഓരത്ത് തണല്‍ വിരിക്കുന്ന
പൂമരത്തിനു ചുവട്ടിലെ പാറക്കല്ലില്‍ ……
എന്നെ തലോടുവാന്‍ വന്ന പോലൊരു തെന്നല്‍
വെറുതെ തോന്നിയതാവാം…
എങ്കിലും അറിയാതെ കണ്ണിമകള്‍ അടഞ്ഞിരിന്നു.
ആരോ കൈപിടിച്ചുകൊണ്ടു മുന്നില്‍ നടന്നു.
വ്യക്തമല്ല എങ്കിലും
നരച്ച മുടികളും കുറ്റിതാടിരോമങ്ങളും കയ്യിലൊരു വടിയും…
ഭയം തോന്നിയില്ല ഒട്ടും..
അകലെ ഒരു പാറമുകളില്‍
എന്നെ തനിച്ചാക്കി പോകുന്നു…
അയാള്‍ എന്തോ പിറുപിറുത്തു.
വെറ്റിലക്കറ പിടിച്ച പല്ലുക്കാട്ടിചിരിച്ചു
ഞാനും ചിരിച്ചു
പിന്നെ അയാള്‍ തിരിഞ്ഞു നടന്നു.
അപ്പോഴും ആ കാറ്റു വീശി..
അയാളുടെ മുടിയിഴകള്‍ ഇളകിയാടി..
എനിക്കു ഭയം വന്നിരുന്നു
ഞാന്‍ കൂവിവിളിച്ചിരിക്കണം..
ഓടുവാന്‍ എന്റെ കാലുകള്‍ക്കു ബലവുമില്ല
കാല്‍തെറ്റി ഞാന്‍ താഴേക്കുവീഴുന്നതും
പാറക്കല്‍ പൊട്ടിതകര്‍ന്നു എവിടെയോ തട്ടിത്തെറിക്കുന്നതും
വീണ്ടും അലറിവിളിച്ചതും...
ആ തെന്നല്‍ വീണ്ടും സാന്ത്വനമായ് വന്നതും
ആ പൂമരത്തിനുചുവട്ടില്‍
ആകാശം നോക്കി ഞാന്‍ അപ്പോഴും …
പരതി ഞാന്‍ ആ വ്യദ്ദനെ ചുറ്റിലും
ആ വഴി അപ്പോഴും വിജനമായിരുന്നു…
ഞാനും ഒരു വഴിപോക്കനായി..
ഇവിടെ ഈ പാറയില്‍
ഞാന്‍ വെറുതെ ഇരുന്നതാണ്

സജീവന്‍ ( 21/12/2007)

Tuesday, December 25, 2007

തോണി പിന്നെയും വരുമെന്നു………..


തോണി പിന്നെയും വരുമെന്നു………..

ഇടിമുഴക്കങ്ങളും മിന്നല്‍ പിണരുകളും
പണ്ടേ പുഴക്കു ഇഷ്ടമായിരുന്നു
മഴയും പേമാരിയും …....
കൂട്ടിന്നു വന്ന കാറ്റിനേയും ഇഷ്ടമായിരുന്നു.
ആര്‍ത്തിരമ്പിവന്ന കടല്‍ കൊതിച്ചതും അതായിരുന്നു
പുഴക്കു കടലില്‍ എത്തുവാന്‍ തിടുക്കമായിരുന്നു
എനിക്കു പുഴ കടക്കുവാന്‍ ഭയമില്ലായിരുന്നു.
പക്ഷേ എന്റെ തോണി അവിടെ ഇല്ലായിരുന്നു
മിന്നല്‍ പിന്നെയും വന്നപ്പോള്‍
ഒഴുകുന്ന പുഴയില്‍ മഴത്തുള്ളികള്‍
ഇറ്റിറ്റി വീഴുന്നതു ഞാന്‍ കണ്ടീരിന്നു.
…..മഴ തോര്‍ന്നപ്പോള്‍
കടലിരിമ്പം കുറ്ഞ്ഞപ്പോള്‍
ഏതോ ഒരു മഴപ്പക്ഷി വീണ്ടൂം കരഞ്ഞിരിക്കണം!!
അടുത്ത മഴക്കായി…..
തോണി പിന്നെയും വരുമെന്നു എനിക്കു അറിയാമായിരുന്നു.
പുഴക്കു എന്നെ ഇഷ്ടമായിരുന്നു.
ഒരുപാടു ഒരുപാടു ഇഷ്ടമായിരുന്നു.
സജീവന്‍ വി ബി
26-10-2007